ഓൾ കേരള ടൂറിസം അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി
Updated: Oct 5, 2024, 09:30 IST
മീനങ്ങാടി: ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ ജനറൽ ബോഡിയോഗം നടത്തി. വയനാട് ജില്ലയിലെ ടൂറിസം രംഗത്തെ പ്രതിസന്ധികളെക്കുറിച്ച് പൊതുയോഗം വിശദമായി ചർച്ച ചെയ്തു. വയനാട്ടിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി എത്തിക്കാനുള്ള അടിയന്തിരനടപടികൾ വിപുലമായി സംഘടനാതലത്തിൽ ഉടൻ തുടങ്ങാൻ യോഗം തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി രമിത് രവി (ജില്ലാ പ്രസിഡന്റ് ), അനീഷ് വരദൂർ (ജില്ലാ ജനറൽ സെക്രട്ടറി ), മനു മത്തായി ( ട്രഷറർ ) തുടങ്ങിയവരെ യോഗം തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ :വിനോദ്, ഷീന ( വൈസ് പ്രസിഡന്റുമാർ ), ദിലീപ്, ലിമേഷ് മാരാർ ( ജോയിന്റ് സെക്രട്ടറിമാർ ), അജൽ കെ ജോസ് (ആക്ട ജില്ലാ കോർഡിനേറ്റർ ).