ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു
കൽപ്പറ്റ: ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു.വയനാട് പടിഞ്ഞാറത്തറ പഞ്ചായത്ത് മൂന്നാം വാർഡ് താനപ്പിനാൽ ജനീത് (41) ആണ് ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി ഒമ്പത് ലക്ഷം രൂപ ഉടൻ കണ്ടെത്തേണ്ടതായുണ്ട്.
തിരുവനന്തപുരം ആർ.സി.സിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഭാര്യയും മൂന്നു ചെറിയ മക്കളും അടങ്ങുന്നതാണ് ജനീതിൻ്റെ കുടുംബം. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നു. ഇപ്പോൾ അതും മുടങ്ങിയിരിക്കുകയാണ്.
മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ല. തുടർ ചികിത്സക്കും ജീവിക്കാനും കുടുംബത്തിന് മാർഗ്ഗമില്ലാത്ത സാഹചര്യത്തിൽ കുരുക്ഷേത്ര വായനശാലയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ രജിത ഷാജി ചെയർമാനും ചെറിയാൻ മാസ്റ്റർ കൺവീനറായും ജനീത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പടിഞ്ഞാറത്തറ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. ഉദാരമതികളുടെ കാരുണ്യം തേടുകയാണ് ബന്ധുക്കൾ .