വയനാട് വെള്ളമുണ്ടയിൽ നാടൻ ചാരായവുമായി ഒരാൾ പിടിയിൽ
Sep 10, 2024, 15:56 IST
വെള്ളമുണ്ട: കോട്ടത്തറ അരമ്പറ്റക്കുന്ന് പാലേരി വീട്ടിൽ സി എ മണിയനെ(50) യാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. 09.09.24 തിങ്കളാഴ്ച ഉച്ചയോടെ വെള്ളമുണ്ട കമ്പോണ്ടർമുക്ക് ബസ് സ്റ്റോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന നിയമം മൂലം നിരോധിച്ച 2 ലിറ്റർ നാടൻ ചാരായം പിടിച്ചെടുക്കുകയായിരുന്നു.
വെള്ളമുണ്ട ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പി.കെ അബ്ദുൽ റസാഖ് സാദിർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ സി.പി.ഓ മാരായ റയീസ്, മിഥുൻ, ശശി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.