മലപ്പട്ടത്ത് കടന്നല് കുത്തേറ്റ് നാലുപേര്‍ക്ക് പരിക്ക്
Mon, 23 Jan 2023

ശ്രീകണ്ഠാപുരം: മലപ്പട്ടത്ത് കടന്നല് കുത്തേറ്റ് എക്സൈസ് ഓഫീസര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. എക്സൈസ് തളിപ്പറമ്പ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ മലപ്പട്ടത്തെ എം.വി അഷ്റഫ് (46), എ ലക്ഷ്മണന് (55), മുഹമ്മദ് (44), റയിഹ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മയ്യിലിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
മലപ്പട്ടം പൂക്കണ്ടം- കത്തിയണക്ക് റോഡില്‍ വച്ച് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഞായറാഴ്ചച ഉച്ചയ്ക്കും വൈകുന്നേരവുമായി ഇവര്‍ക്ക് കടന്നല് കുത്തറ്റത്.കൂടിളകി വന്ന കടന്നല് കൂട്ടം കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.