
കണ്ണൂര്‍:പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ വിനാശ വികസനത്തിന്റെ ഒന്നാം വാര്‍ഷികമെന്ന പ്രമേയവുമായി മെയ് 20ന് മുനിസിപ്പല്‍, പഞ്ചായത്ത് കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി സായാഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തുവാന്‍ യു.ഡി.എഫ്.ജില്ലാ കമ്മറ്റിയുടെയും മണ്ഡലം ചെയര്മാന് കണ്‍വീനര്‍മാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
വൈകുന്നേരം നാലുമണി മുതല്‍ ആറുമണി വരെയാണ് ധര്‍ണ.ഇതിന് മുന്നോടിയായി മെയ് 10ന് മുമ്പ് മണ്ഡലം തല യോഗങ്ങളും 15 ന് മുന്‍പ് മുനിസിപ്പല്‍ പഞ്ചായത്ത് തല യോഗങ്ങളും ചേരും.ഡി.സി.സി.ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് പി.ടി.മാത്യു അധ്യക്ഷനായി.കണ്‍വീനര്‍ അഡ്വ.അബ്ദുല്‍ കരീംചേലേരി സ്വാഗതം പറഞ്ഞു.
ഡി.സി.സി.പ്രസിഡണ്ട് മാര്ട്ടിന് ജോര്‍ജ്ജ്, സി.എ.അജീര്‍, പ്രൊഫ.എ.ഡി.മുസ്തഫ, വി.പി. വമ്പന്‍, എം.നാരായണന്‍കുട്ടി, കെ.ടി.സഹദുല്ല, അഡ്വ.കെ.എ.ലത്തീഫ്, സി.കെ.സഹജന്, പി.സുനില്‍കുമാര്‍, ജോസ് വെരിക്കലത്ത്, വി.പി.സുഭാഷ്, ജോണ്സണ് പി.തോമസ്, സി.വി.ഗോപിനാഥ്, ടി.വി.രവീന്ദ്രന്, എം.ഉമ്മര്‍, കെ.വി.കൃഷ്ണന് ,എസ്.എ. ശുക്കൂര്‍ ഹാജി, എസ്.കെ.പി.സകരിയ്യ, കാപ്പാടന്‍ ശശിധരന്, കെ.കെ.അബ്ദുറഹിമാന്, ടി.ജനാര്ദ്ദനന്, ടി.എന്‍.എ.ഖാദര്‍ , ഇ.പി.ശംസുദ്ദീന്‍, വി.സുരേന്ദ്രന് , പി.കെ.ശാഹുല്‍ ഹമീദ്, സി.അബ്ദുള്ള, കെ.പി. ജയാനന്ദന്, അഡ്വ.സി.ടി.സജിത്ത്, പി.എം.മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ സംസാരിച്ചു.