തൃശൂര്‍ മലക്കപ്പാറയിൽ കാട്ടാനക്കൂട്ടം ക്രഷും വീടും തകര്‍ത്തു
Sep 23, 2024, 22:21 IST
തൃശൂര്‍: മലക്കപ്പാറയ്ക്ക് സമീപം മയിലാടുംപാറയില്‍ കാട്ടാനക്കൂട്ടം ക്രഷും വീടും തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ക്രഷ് തകര്‍ത്ത കാട്ടാനക്കൂട്ടം സമീപത്തെ വീടും തകര്‍ത്തു. തേയിലതോട്ടത്തിലെ തൊഴിലാളി കല താമസിച്ച ലയമാണ് ആനക്കൂട്ടം തകര്‍ത്തത്.
വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ശബ്ദംകേട്ട് കലയും കുടുംബവും പുറത്തേക്കോടി രക്ഷപ്പെട്ടു. അയല്‍വാസികളെത്തി ബഹളം വച്ചാണ് കാട്ടാനക്കൂട്ടത്തെ ഓടിച്ചുവിട്ടത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതോടെ തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ ഭയപ്പാടോടെയാണ് ലയങ്ങളില്‍ താമസിക്കുന്നത്.