ചാലക്കുടിയിൽ അമ്പുതിരുനാളിനിടെയുണ്ടായ വധശ്രമകേസിലെ രണ്ട് പ്രതികൾ കൂടി പിടിയിൽ
Feb 4, 2025, 22:54 IST


തൃശൂര്‍: ചാലക്കുടി പരിയാരം അമ്പുതിരുനാളിനിടെയുണ്ടായ വധശ്രമ കേസിലെ രണ്ട് പ്രതികളെ കൂടി ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം സ്വദേശികളായ വലിയപറമ്പില്‍ വീട്ടില്‍ വിഷ്ണു (30), ചിറക്കല്‍ വീട്ടില്‍ മിഷാല്‍ (18)എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആറ് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ 25ന് പരിയാരത്തെ അമ്പുതിരുന്നാള്‍ കാണാനെത്തിയ ചാലക്കുടി സ്വദേശികളായ രണ്ടുപേരെയാണ് പ്രതികള്‍ മദ്യലഹരിയില്‍ കുത്തി പരിക്കേല്‍പ്പിച്ചത്.