തൃശൂരിൽ സഞ്ചരിക്കുന്ന ബാര്‍: ഒരാള്‍ അറസ്റ്റില്‍

Traveling bar in Thrissur One arrested
Traveling bar in Thrissur One arrested

എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. നിധിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍

തൃശൂര്‍: സഞ്ചരിക്കുന്ന ബാര്‍ നടത്തിവന്നിരുന്ന മൗഗ്ലി വിനീഷ് അറസ്റ്റില്‍. മാടക്കത്തറ വില്ലേജ് ചെട്ടിക്കാട് ദേശത്ത് തറയില്‍ വീട്ടില്‍ പുഷ്‌കരന്‍ മകന്‍ വിനീഷ് എന്ന മൗഗ്ലി വിനീഷിനെ (41) യാണ് സ്‌കൂട്ടറില്‍ അനധികൃത വിദേശ മദ്യം വില്‍പ്പന നടത്തുന്നതിനിടെ കോലഴി എക്‌സൈസ് സംഘം പിടികൂടിയത്.  

എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. നിധിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.  എം. സജീവും സംഘവും നടത്തിയ  പരിശോധനയിലാണ് കിള്ളന്നൂര്‍ കരുവാന്‍കാടുവച്ച് അഞ്ച് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും മദ്യ വില്‍പ്പനയ്ക്ക്  ഉപയോഗിച്ചിരുന്ന സ്‌കൂട്ടറൂം പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ചെയ്തു.എക്‌സൈസ് സംഘത്തില്‍  എ.ഇ.ഐ. എ.സി. ജോസഫ്, പ്രിവന്റീവ്  ഓഫീസര്‍മാരായ എം.എസ്. സുധീര്‍ കുമാര്‍, പി. പരമേശ്വരന്‍, പി. രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ശരത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അമിത കെ, ഡ്രൈവര്‍ വി.ബി.  ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Tags