തൃശ്ശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

google news
BACK TO school

തൃശ്ശൂർ: തൃശ്ശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ചാണ് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി നൽകിയത്. അതേസമയം, മുൻനിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും, കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമായിരിക്കുകയില്ല.

ഇന്നത്തെ അവധിക്ക് പകരമായി വരാനിരിക്കുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അതീവ സുരക്ഷയാണ് തൃശ്ശൂർ നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 3000-ത്തിലധികം പോലീസുകാരെ വിന്യസിക്കുന്നതാണ്. പ്രൈവറ്റ് ഹെലികോപ്റ്റർ, ഹെലികാം തുടങ്ങിയവ തൃശ്ശൂർ താലൂക്കിലും, പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും നിരോധിച്ചിട്ടുണ്ട്.

Tags