തൃശൂര്‍ കുറ്റൂര്‍ - പൂങ്കുന്നം എം.എല്‍.എ. റോഡില്‍ മിനിബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് തലകീഴായി മറിഞ്ഞു

Thrissur Kuttur - Poonkunnam MLA road The minibus lost control on the  and overturned in the field
Thrissur Kuttur - Poonkunnam MLA road The minibus lost control on the  and overturned in the field

തൃശൂര്‍: കുറ്റൂര്‍ - പൂങ്കുന്നം എം.എല്‍.എ. റോഡില്‍ മിനിബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശി ബിജുവിനാണ് (50) പരുക്കേറ്റത്. ബുധനാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. പാറേമക്കാവ് സ്‌കൂളിനു സമീപം  പാതയോരത്ത് പാടത്തേക്ക് വീണുകിടക്കുന്ന മരത്തിന്റെ വേര് തട്ടി നിയന്ത്രണംവിട്ട വാഹനം പാടത്തേക്ക് മറിയുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളെ തൊഴിലിയിടത്തില്‍ ഇറക്കി മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസിന്റെ മുന്‍വശം ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്  ഇയാള്‍.

Tags