തൃശ്ശൂരിൽ അയൽവാസിയുടെ വളർത്തനായയുടെ ആക്രണണത്തിൽ 11 കാരിക്ക് ഗുരുതര പരുക്ക്

Beaten and crippled, and hanged on a tree; Mother and son arrested for brutally murdering pet dog
Beaten and crippled, and hanged on a tree; Mother and son arrested for brutally murdering pet dog

തൃശൂർ: അയൽവാസിയുടെ വളർത്തനായയുടെ ആക്രണണത്തിൽ 11 കാരിക്ക് ഗുരുതര പരുക്ക്.  കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയും  ചേച്ചിയും കൂടി വീടിന്റെ ​ഗേറ്റ് പൂട്ടാൻ പോയപ്പോൾ പാഞ്ഞുവന്ന നായ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.  പെൺകുട്ടിയുടെ മുഖത്തും പുറത്തും കൈ കാലുകളിലും നെഞ്ചിലും കടിയേറ്റു. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടിൽ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. 

ഒപ്പം  ഉണ്ടായിരുന്ന 13 വയസുള്ള ചേച്ചി  നായയെ ബഹളംവച്ചും വടി എടുത്തും  ഓടിക്കാൻ ശ്രമിച്ചപ്പോൾ നായ ചേച്ചിയേയും ആക്രമിക്കാൻ ശ്രമിച്ചു. ഏറെനേരത്തെ മൽപ്പിടത്തത്തിനുശേഷം  പരുക്കേറ്റ പെൺകുട്ടി തന്നെ നായയെ എടുത്തെറിയുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അമ്മ നേഹ എത്തിയാണ് പെൺകുട്ടിയെ  മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ  പറഞ്ഞു. 

പെൺകുട്ടിക്ക് അടിയന്തര  ശസ്ത്രക്രിയ നടത്താൻ നോക്കിയെങ്കിലും  കുട്ടിക്ക് രക്ത സമ്മർദം കൂടിയതിനാൽ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താൻ ആകുമെന്നാണ് പീഡിയാട്രിക് സർജൻ പറഞ്ഞത്. നാലുമാസം മുമ്പാണ് പനിയും  ന്യൂമോണിയയും ബാധിച്ച്  പെൺകുട്ടിയുടെ പിതാവ് അഷറഫ്  മരിച്ചത്. തുരത്തിപറമ്പിൽ ഈ കുടുംബം  വാടകയ്ക്കാണ് താമസിക്കുന്നുത്.

Tags