കൂലി ലഭിച്ചില്ല; ഹാരിസണ്‍ കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളികള്‍ സത്യാഗ്രഹ സമരം ആരംഭിച്ചു


തൃശൂര്‍: ഒരുവര്‍ഷത്തിലേറെയായി കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഹാരിസണ്‍ മലയാളം കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളികള്‍ കമ്പനി ഓഫീസിന് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. ടി.യു.സി.ഐ. യൂണിയന്റെ നേതൃത്വത്തില്‍ 30 ഓളം തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. നിരവധി തവണ എസ്റ്റേറ്റ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്.
തൊഴിലാളികള്‍ക്ക് കൂലി നല്‍കാനായി ഹെഡ് ഓഫീസില്‍നിന്ന് എത്തിച്ച പണം എസ്റ്റേറ്റിലെ ചില ജീവനക്കാര്‍ വകമാറ്റിയതായും യൂണിയന്‍ ആരോപിച്ചു. സത്യഗ്രഹ സമരം യൂണിയന്‍ സെക്രട്ടറി കെ.എം. ഹൈദര്‍ ഉദ്ഘാടനം ചെയ്തു. കെ.എല്‍. സണ്ണി അധ്യക്ഷത വഹിച്ചു. കെ.ഒ. റെന്നി, ശിവന്‍, പി.കെ. ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.