ചാലക്കുടിയില്‍ മാര്‍ക്കറ്റിന് സമീപത്തെ പണിതീരാത്ത കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി
Oct 24, 2024, 13:58 IST
തൃശൂർ: ചാലക്കുടിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ അസ്ഥികൂടം കണ്ടെത്തി. മാര്‍ക്കറ്റിന് പുറകുവശത്തുള്ള കെട്ടിടത്തിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് വ്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.