ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍
തൃശൂര്‍: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ ലോണ്‍ ശരിയാക്കിതരാമെന്നുപറഞ്ഞ് പല ഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപയോളം വാങ്ങിയ കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് മധുരൈ തിരുമംഗലം സ്വദേശിയായ രവികുമാറിനെ(45) കുന്നംകുളം പോലീസ് പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്.
സാമൂഹ്യമാധ്യമത്തില്‍നിന്നും പരിചയപ്പെട്ടയാള്‍ പെട്ടന്ന് ലോണ്‍ ശരിയാക്കിതരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി പഴഞ്ഞി സ്വദേശി അഞ്ച് ലക്ഷം രൂപയോളം അയച്ചു കൊടുക്കുകയായിരുന്നു. ലോണ്‍ ലഭിക്കാതേയും അയച്ചപണം തിരിച്ചുതരാതെയുമായപ്പോള്‍ തട്ടിപ്പാണെന്നു മനസിലാവുകയായിരുന്നു.
കുന്നംകുളം സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തിയതില്‍ പ്രതിയെ പെരുമ്പാവൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സെപെക്ടര്‍ കെ.എ. ജോസ്, സിവല്‍ പോലീസ് ഓഫീര്‍ വിജയരാജ് എന്നിവരാണ് ഉണ്ടായിരുന്നത്.