ഭര്‍തൃവീട്ടില്‍ കൊടിയ മര്‍ദനം; ഭര്‍തൃവീട്ടുകാരോട് യുവതിയെ വീട്ടില്‍ നിന്നിറക്കിവിടരുതെന്ന് കോടതി ഉത്തരവ്

court
court

തൃശൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കരുതെന്നും ഭര്‍തൃവീട്ടുകാരുടെ വഹകളും മറ്റും കൈമാറ്റം ചെയ്യരുതെന്നും ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി. ശാരിക സത്യന്‍ ഉത്തരവിട്ടു. കൂടാതെ ഭര്‍തൃസഹോദരന്‍ പണയംവച്ച യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ ഭര്‍തൃവീട്ടുകാര്‍ക്ക് തിരിച്ചുനല്‍കുകയോ, ലേലത്തിന് വയ്ക്കുകയോ മറ്റോ ചെയ്യരുതെന്നും പണയം എടുത്ത സ്വകാര്യ സ്ഥാപനത്തിനോടും കോടതി ഉത്തരവിട്ടു. 

ചാവക്കാട് പോക്കാക്കില്ലത്ത് വീട്ടില്‍ ഷഹന ഗാര്‍ഹിക പീഡന നിയമപ്രകാരം ഭര്‍ത്താവായ ചാഴൂര്‍ കുളങ്ങര വീട്ടില്‍ ഷിജാദ്, മാതാപിതാക്കളായ അബ്ദുല്‍കാദര്‍, ഷാജിത, സഹോദരന്‍ ബാദുഷ എന്നിവര്‍ക്കെതിരേ കൊടുത്ത ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിക്കാരി അഭിഭാഷകന്‍ സുജിത് അയിനിപ്പുള്ളി മുഖാന്തരം ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയലാക്കിയതിനെ തുടര്‍ന്ന് കോടതി നടപടികളെടുക്കുകയായിരുന്നു.

Tags