കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍

Suspect arrested for violating Kaapa law
Suspect arrested for violating Kaapa law

തൃശൂര്‍: കാപ്പ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍നിന്നു നാടുകടത്തിയ പ്രതിയെ ഒളിത്താവളത്തില്‍നിന്ന് പിടികൂടി. ആളൂര്‍ സ്റ്റേഷന്‍ റൗഡി ലിസ്റ്റിലുള്ളയാളും മാനാട്ടുകുന്ന് സ്വദേശിയുമായ മുറി രതീഷ് എന്ന രതീഷിനെയാണ് (42) റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ്, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷും സംഘവും അറസ്റ്റു ചെയ്തത്. 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ റൂറല്‍ എസ്.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. ആറ് മാസത്തേക്ക് ജില്ലയില്‍നിന്ന് നാടുകടത്തി ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ്, സീനിയര്‍ സി.പി.ഒ. ഇ.എസ്. ജീവന്‍, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഹരികൃഷ്ണന്‍, യു. ആഷിഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags