തൃശൂർ മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിൽ വി.ഗീവർഗീസ് സഹദായുടെ 13-ാം വെള്ളി ദിനാചരണം ഭക്തിനിർഭരമായി നടന്നു
Oct 11, 2024, 23:21 IST
തൃശൂർ: അനീതിക്കെതിരെ ധീരമായി പോരാടുകയും, സത്യവിശ്വാസം പ്രചരിപ്പിക്കുന്നതിന് തീക്ഷണമായി പരിശ്രമിക്കുകയും, പീഠകളേറ്റുവാങ്ങി പ്രാണനെ ഹോമിച്ച വി. ഗീവർഗീസ് സഹദായുടെ തിരുന്നാൾ ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച കഞ്ഞി, ഫാൻസി വെടിക്കെട്ട് തുടങ്ങിയവയോടെ ആഘോഷിച്ചു. തിരുകർമ്മങ്ങൾക്ക് റവ. ഫാ. ആൻ്റോ ചിറയത്ത് മുഖ്യകാർമ്മികത്വം വഹിച്ചു.
ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ, അസി. വികാരി റവ. ഫാ. ആൻ്റണി ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ ജെൻസൻ ജോസ് കാക്കശ്ശേരി, വിൽസൻ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ, സോജൻ മഞ്ഞില, ഇടവക പ്രതിനിധി യോഗം അംഗങ്ങൾ, സംഘടന പ്രതിനിധികൾ, പള്ളി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.