ബസില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

Sexual assault on young woman in bus The youth was arrested
Sexual assault on young woman in bus The youth was arrested

യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്ന് പറയുന്നു

തൃശൂര്‍: ബസില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശി അബ്ദുല്‍ സലീമി (38)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിനാണ് സംഭവം. കുറ്റിപ്പുറത്തുനിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന തിരക്കേറിയ  സ്വകാര്യ ബസ് അക്കിക്കാവ് എത്തിയ സമയത്ത് പ്രതി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്ന് പറയുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Tags