14 കാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Oct 17, 2024, 10:11 IST
തൃശൂര്‍: 14 വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാ (22) നെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാല് വയസ്സുള്ള പെൺകുട്ടിയെ പ്രതി പല സമയങ്ങളിൽ പീഡിപ്പിച്ചതായാണ് പരാതി.
ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തത് അറിഞ്ഞതോടെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഡി. വൈശാഖ്. സജീവ്, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ പൊലീസുകാരായ ജയകൃഷ്ണൻ, പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.