കുന്നംകുളത്ത് ഹോട്ടലുകളില്‍ ശുചിത്വ പരിശോധന: ഏഴ് സ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കി
Feb 6, 2025, 09:38 IST


കുന്നംകുളം: 'മാലിന്യ മുക്തം നവകേരളം' പരിപാടിയുടെ ഭാഗമായി ഹോട്ടലുകളിലെ അടുക്കളയും പരിസരവും ശുചിത്വം ഉറപ്പു വരുത്തുന്നതിന് കുന്നംകുളം നഗരത്തിലെ 13 സ്ഥാപനങ്ങളില്‍ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം പരിശോധന നടത്തി. പല സ്ഥാപനങ്ങളുടെയും പിറകില്‍ മാലിന്യവും മലിനജലവും കെട്ടികിടക്കുന്നതും വാഷ് റൂം, ശുചിമുറി എന്നിവ വൃത്തിയായി സൂക്ഷിക്കാത്തതായും കണ്ടെത്തി.
ന്യൂനതകള്‍ കണ്ടെത്തിയ ഏഴു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. പരിശോധനക്ക് ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍ നേതൃത്വം നല്കി. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എ. വിനോദ്, എ. രഞ്ജിത്ത്, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എസ്. ഷീബ എന്നിവര്‍ പങ്കെടുത്തു.
