തൃശ്ശൂരിൽ ഫര്‍ണിച്ചര്‍ നിര്‍മ്മാണശാല കത്തി നശിച്ചു

google news
fire

തൃശൂര്‍: ഒല്ലൂര്‍ അവിണിശ്ശേരി ഏഴ് കമ്പനിയ്ക്ക് സമീപം ഫര്‍ണിച്ചര്‍ നിര്‍മ്മാണശാല കത്തി നശിച്ചു. എടക്കുന്നി കാപ്പുഴ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയാണ് കത്തിനശിച്ചത്.
 
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീ കത്തുന്നത് സമീപവാസികള്‍ കണ്ടത്. നിര്‍മ്മാണശാലയില്‍ ഉണ്ടായിരുന്ന തേക്കുമരങ്ങളും നിര്‍മ്മാണം പൂര്‍ത്തിയായ കട്ടില്‍, സെറ്റികള്‍, കസേരകള്‍, കട്ടറടക്കമുള്ള മെഷിനറികള്‍ എന്നിവയും ഷെഡും പൂര്‍ണമായി നശിച്ചു. ഏഴുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ബുധനാഴ്ച വൈകിട്ട് സമീപത്തെ പറമ്പില്‍ ചവറിന് തീ പിടിച്ചിരുന്നു. തൃശൂരില്‍നിന്നും പുതുക്കാട്ടുനിന്നും അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്.

Tags