മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ പരുക്കേറ്റ് മരത്തില്‍ കുടങ്ങിയ ആളെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി

Fire Force rescued the man stuck in the tree
Fire Force rescued the man stuck in the tree

തൃശൂര്‍: മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ മരക്കൊമ്പ് ദേഹത്ത് വീണ് ഗുരുതരമായി പരുക്കേറ്റ് മരത്തില്‍ കുടങ്ങിയ ആളെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ചാലക്കുടി മേലൂര്‍ സ്വദേശി ബേബി (48) ആണ് മരത്തില്‍ കുടുങ്ങിയത്. ചൊവ്വ വൈകിട്ടോടെയായിരുന്നു സംഭവം. കോടശേരി എലിഞ്ഞിപ്ര തുരുത്തുമ്മല്‍ കല്യാണിയുടെ വീട്ടുപറമ്പിലെ മഹാഗണി മരത്തില്‍ കയറി ചില്ലകള്‍ വെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

50 അടിയോളം ഉയരത്തില്‍ കുടുങ്ങിയ ബേബിയെ ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ അനില്‍ മോഹന്‍, രോഹിത് കെ. ഉത്തമന്‍ എന്നിവര്‍ മരത്തില്‍ കയറിഅതിസാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഒരു മണിക്കൂറോളം  എടുത്ത പ്രയത്‌നത്തിന് ശേഷം വലയില്‍ താഴേക്ക് ഇറക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.