വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് ടോള്‍ ഈടാക്കിയതായി പരാതി

ponnarimangalam toll
ponnarimangalam toll

തൃശൂര്‍: വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് 80 കിലോമീറ്ററുകള്‍ അകലെയുള്ള ടോള്‍പ്ലാസ 65 രൂപ ടോള്‍ ഈടാക്കിയപ്പോള്‍ ഞെട്ടിയത് കാറുടമ. ഗുരുവായൂരിലെ മാധ്യമപ്രവര്‍ത്തകനും  മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഏരിയ കമ്മിറ്റി മുന്‍ മെമ്പറുമായ ആര്‍. ജയകുമാറിനാണ് നടത്താത്ത യാത്രയ്ക്ക് ടോള്‍ ഈടാക്കിക്കൊണ്ട് മെസേജ് വന്നത്. 

പുലര്‍ച്ചെ 1.17ന് പുന്നാരിമംഗലം ടോള്‍ പ്ലാസവഴി  ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍. 46 വൈ 8600 എന്ന നമ്പറിലുള്ള കാര്‍ കടന്നുപോയെന്നു പറഞ്ഞാണ് ഫാസ്ടാഗില്‍നിന്ന് 65 രൂപ ഈടാക്കിയത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് ജയകുമാര്‍ പറഞ്ഞു.
 

Tags