സ്വത്തു തർക്കം: ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

Brothers arrested in case of attempted murder of elder brother
Brothers arrested in case of attempted murder of elder brother

തൃശൂര്‍: സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മന്ദലാംകുന്നില്‍ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. മന്ദലാംകുന്ന് സ്വദേശികളായ കുറുപ്പംവീട്ടില്‍ ചാലില്‍ നൗഷാദ്, അബ്ദുള്‍ കരീം എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമണത്തില്‍ മന്ദലാംകുന്ന് എടയൂര്‍ സ്വദേശി കറുപ്പം വീട്ടില്‍ ചാലില്‍ അലി (56) ക്കാണ് പരുക്കേറ്റത്. അലിയുടെ സഹോദരങ്ങളാണ് ആക്രമണം നടത്തിയ നൗഷാദും അബ്ദുള്‍ കരീമും.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സഹോദരിയെ വീട്ടില്‍ കൊണ്ടുവിടാന്‍ വന്നതായിരുന്നു അലി. കുടുംബ സ്വത്തിനെ ചൊല്ലി നേരത്തെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അലി വന്ന സമയത്ത് സഹോദരങ്ങളുമായി ഇതേ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു. 

ഇരു കൈക്കും സാരമായി പരുക്കേറ്റ അലി ചികിത്സയിലാണ്. സംഭവദിവസം തന്നെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളുടെ പേരില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
 

Tags