കാപ്പ: തൃശ്ശൂരിൽ അന്തര്‍ ജില്ലാ കുറ്റവാളിയെ ജയിലിലടച്ചു

An inter-district criminal was jailed in Thrissur
An inter-district criminal was jailed in Thrissur

തൃശൂര്‍: കാപ്പ വകുപ്പ് പ്രകാരം ചാവക്കാട് പാലയൂര്‍ കറുപ്പം വീട്ടില്‍ മുഹമ്മദ് മകന്‍ ഫവാദി (38) നെ തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എ.സി.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമല്‍, സി.പി.ഒമാരായ വൈ.എന്‍. റോബര്‍ട്ട്, കെ.ആര്‍. ശ്രാവണ്‍, കെ.ജി.അനൂപ് എന്നിവര്‍ അറസ്റ്റ് ചെയ്തു. 

വിവിധ പോലീസ് സ്റ്റേഷനുകളിലായി 50 ഓളം കേസുകളില്‍ പ്രതിയാണ് ഫവാദ്. ഗുരുവായൂര്‍ സബ് ഡിവിഷനില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ മാത്രമായി ഈ വര്‍ഷം പതിനഞ്ചാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്.


 

Tags