കൊടകരയില്‍ വാഹനാപകടം: നിരവധി പേര്‍ക്ക് പരുക്ക്

google news
Car accident in Kodakara: Many injured

തൃശൂര്‍: ദേശീയപാതയില്‍ വാഹനാപകടം. നിരവധി പേര്‍ക്ക് പരുക്ക്. വേളാങ്കണ്ണിയില്‍നിന്നും ചങ്ങനാശേരിയിലേക്ക് പോയിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ എക്‌സ്പ്രസ് ബസാണ് അപകടത്തില്‍ പെട്ടത്. ബസ് കണ്ടെയ്‌നര്‍ ലോറിക്ക് പുറകില്‍ ഇടിക്കുകയും മറ്റൊരു കണ്ടെയ്‌നര്‍ ലോറി ബസിന് പുറകില്‍ ഇടിക്കുകയുമായിരുന്നു. 
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കൊടകര മേല്‍പ്പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ടക്ടര്‍ കോട്ടയം സ്വദേശി പ്രതാപ് ചന്ദ്രന്‍ (51), ഡ്രൈവര്‍ കോട്ടയം സ്വദേശി മനോജ്, മലയാറ്റൂര്‍ സ്വദേശി വര്‍ക്കി (76), ആലുവ സ്വദേശി ജോജി (40), തമിഴ്‌നാട് സ്വദേശി പെരുമാള്‍ (50) എന്നിവര്‍ കറുകുറ്റി അപ്പോള അഡ്‌ലക്‌സ് ആശുപത്രിയില്‍ ചികിത്സ തേടി. 

വയനാട് സ്വദേശികളായ ലക്ഷ്മി (76), സജീഷ് (39), തമിഴ്‌നാട് സ്വദേശികളായ മറിയാമ്മ (62), ജോണ്‍ തോമസ് (52), മാരിമുത്തു (52), രത്‌നം (48), മുരുകാനന്ദന്‍ (34), ലക്ഷ്മി (76) എന്നിവര്‍ കൊടകര ശാന്തി ആശുപത്രിയിലും ചികിത്സ തേടി.ഇതില്‍ പെരുമാള്‍ ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ ബസിന്റെ ഇരുവശങ്ങളും തകര്‍ന്നു.
 

Tags