ഉത്സവത്തിനിടെ ശ്രീകോവിലിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചയാളുടെ പേരില്‍ കേസെടുത്തു
Feb 1, 2025, 11:42 IST


തൃശൂര്‍: പുന്നയൂര്‍ക്കുളം പുന്നൂക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ശ്രീകോവിലിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച യുവാവിന്റെ പേരില്‍ കേസെടുത്തു. തൃപ്പറ്റ് സ്വദേശി ചാണയില്‍ ജിതേന്ദ്രന്റെ പേരിലാണ് വടക്കേകാട് പോലീസ് കേസെടുത്തത്. ക്ഷേത്ര ഭാരവാഹികളെ ഇയാള്‍ കൈയേറ്റം ചെയ്തതായും പരാതി ഉണ്ട്.
ശ്രീകോവിലിന് ഉള്ളിലേക്ക് കയറുന്നത് തടയുന്നതിനിടെയാണ് ഭാരവാഹികള്‍ക്ക് നേരെ കൈയേറ്റമുണ്ടായത്. ചൊവ്വാഴ്ച ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടെ വൈകീട്ടാണ് സംഭവം നടന്നത്.