ബാലികയ്ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം : തൃശ്ശൂരിൽ വയോധികന് ശിക്ഷ
court

തൃശൂര്‍: ബാലികയ്ക്കു മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ പ്രതിക്ക് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയും. എടതിരിഞ്ഞി സ്വദേശി കുതിരപ്പശേരി സുബ്രഹ്മണ്യ (77) നെയാണ് ഇരിങ്ങാലക്കുട പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി കെ.പി. പ്രദീപ് കുമാര്‍ ശിക്ഷിച്ചത്.
എട്ടു വയസായ ബാലികയ്ക്കു മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയെന്നുമായിരുന്നു കേസ്. 2016ല്‍ ആണു സംഭവം. 

പിഴത്തുകയില്‍ 8000 രൂപ അതിജീവിതയ്ക്കു നല്‍കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി ശിക്ഷ അനുഭവിക്കണം. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍. സിനിമോള്‍ ഹാജരായി. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ. ആയിരുന്ന മനു വി. നായരാണു കേസ് അന്വേഷിച്ചത്.

Share this story