തൃശ്ശൂരിൽ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
rape

തൃശൂര്‍: ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളം കോറോട്ട് വീട്ടില്‍ 28 വയസുള്ള വിഷ്ണുവിനെയാണ് ഗുരുവായൂര്‍ എ.സി.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. കെ.ജി. ജയപ്രദീപും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ ശല്യം സഹിക്കാനാകാതെ കുട്ടി സഹപാഠികളുമൊത്ത് എ.സി.പി. ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. പോക്‌സോ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share this story