തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ അംഗീകാരം നിലനിര്‍ത്തി

sehh

ഇടുക്കി : തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഐ.എസ്.ഒ അംഗീകാരം  നിലനിര്‍ത്തി. 2019 ലാണ്   ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയത് .പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച  നൂതനവും ജനസൗഹൃദപരവുമായ പദ്ധികളാണ് അംഗീകാരം നിലനിര്‍ത്താന്‍ സഹായിച്ചത് .ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടേയും പങ്കാളിത്തവും, ആഭ്യന്തര  ഓഡിറ്റും നേട്ടം കൈവരിക്കാന്‍ ഉപകരിച്ചെന്ന് പ്രസിഡന്റ് ട്രീസാജോസ് അറിയിച്ചു. തുടര്‍ച്ചയായ പ്രയത്നത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്ന്  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയന്‍.വി.ജി പറഞ്ഞു.
 

Share this story