വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ പര്യടനം തുടരുന്നു

google news
sssss

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇന്ന് തിരുവനന്തപുരം നഗരത്തിലെ മെഡിക്കൽ കോളേജ്, ഉള്ളൂർ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെഡിക്കൽ കോളേജ് ശാഖയിൽ നടന്ന ബോധവൽക്കരണ പരിപാടി ബ്രാഞ്ച് മാനേജർ രശ്മി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, എസ് ബി ഐ മെഡിക്കൽ കോളേജ് ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ അശ്വതി ആർ. നായർ, അസിസ്റ്റൻ്റ് മാനേജർ ആർ. സൂരജ്, പോസ്റ്റ്റ്റൽ ഡിപാർട്മെൻറ് നോർത്ത് ഡിവിഷൻ പബ്ലിക് റിലേഷൻ ഓഫീസർ അമ്പിളി കുമാർ, രാജേഷ് എന്നിവർ പ്രസംഗിച്ചു.

ഉള്ളൂരിൽ നടന്ന പരിപാടി വാർഡ് കൗൺസിലർ എസ്. ബിന്ദു ഉദ്ഘടനം ചെയ്തു. ഐ ഒ ബി ഉള്ളൂർ ബ്രാഞ്ച് മാനേജർ എസ്. ഇന്ദു കല, അസിസ്റ്റൻ്റ് മാനേജർ ജയകൃഷ്ണൻ,  കരിക്കകം മണികണ്ഠൻ, കരിക്കകം ശ്യാം, ജയകുമാർ, അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്റർ അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകളും നടന്നു.

കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഈ മാസം പര്യടനം നടത്തും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര വാനുകൾ ഓരോ സ്ഥലത്തും എത്തും. ഇതോടൊപ്പം കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും അതിൽ അംഗങ്ങളാകാനും അവസരമുണ്ട്.

ലീഡ് ബാങ്ക് നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്ഡേഷൻ സൗകര്യങ്ങൾ, HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്, കേന്ദ്ര സർക്കാരിൻ്റെ വിവിധ സാമൂഹിക സുരക്ഷ സ്‌കീമുകളിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

നാളെ ( 06.01.24) കവടിയാർ വിമെൻസ് ക്ലബിൽ നടക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര പരിപാടിയിൽ കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിന് കുമാരപുരത്തും പരിപാടി നടക്കും.

Tags