വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ രണ്ടാം ഘട്ട പര്യടനം തുടങ്ങി

ssss
ssss

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ രണ്ടാം ഘട്ട പര്യടനം തുടങ്ങി.

രാവിലെ  കഴക്കൂട്ടം പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര പരിപാടി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ അസിസ്റ്റൻ് ഡയറക്ടർ ശ്രീ ഷൈലേഷ് മേനോൻ ഉദ്ഘാടനം ചെയ്തു. 

ലീഡ് ഡിസ്ട്രിക് മാനേജർ  ജയമോഹൻ,ധനകാര്യ സാക്ഷരതാ കൗൺസിലർ ഗിരീഷ് കുമാർ, പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ നികേഷ് ജോൺ എന്നിവർ വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. വിവിധ കേന്ദ്ര ഗവൺമെൻ്റ് വകുപ്പുകളുടെ സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു.

ഉച്ചയ്ക്ക് ശേഷം ശ്രീകാര്യം ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന  പരിപാടിയിൽ ഫെഡറൽ ബാങ്ക് ശ്രീകാര്യം ശാഖാ മാനേജർ നവ്യ തെരേസ് പോൾ, തപാൽ വകുപ്പ് പബ്ലിക് റിലേഷൻ ഇൻസ്പെക്ടർ  അമ്പിളി കുമാർ എന്നിവർ സംസാരിച്ചു.

Tags