വികസിത് ഭാരത് സങ്കൽപ്പ് യാത്ര കുമാരപുരത്ത് സംഘടിപ്പിച്ചു

ssss

തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വികസിത ഭാരത സങ്കൽപ്പ യാത്ര ഇന്ന് തിരുവനന്തപുരം നഗരത്തിലെ കുമരപുരത്ത് പര്യടനം പൂർത്തിയാക്കി.ഫെഡറൽ ബാങ്ക് കുമാരപുരം ശാഖയുടെ നേതൃത്വത്തിൽ കുമാരപുരം എ ജെ ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കരണ പരിപാടി സീനിയർ ബ്രാഞ്ച് മാനേജർ ശോഭ വി എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രഭാരി മനോജ് കുമാർ ഐ എ എസ് അധ്യക്ഷനായിരുന്നു.

ലീഡ് ബാങ്ക് മാനേജർ ജയമോഹൻ, ഫെഡറൽ ബാങ്ക് തിരുവനന്തപുരം സോണൽ ഓഫീസ് അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ഷോബിൻ ജോർജ്, ഫെഡറൽ ബാങ്ക് കുമാരപുരം ശാഖ അസിസ്റ്റൻ്റ് മാനേജർ പ്രവീണ, അസിസ്റ്റൻ്റ് പോസ്റ്റ് മാസ്റ്റർ അനിൽ കുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകളും നടന്നു.

കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും വികസിത ഭാരത സങ്കൽപ്പ യാത്ര ഈ മാസം പര്യടനം നടത്തും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ വികസിത ഭാരത സങ്കൽപ യാത്ര വാനുകൾ ഓരോ സ്ഥലത്തും എത്തും. ഇതോടൊപ്പം കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും അതിൽ അംഗങ്ങളാകാനും അവസരമുണ്ട്.

ലീഡ ബാങ്ക് നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്ഡേഷൻ സൗകര്യങ്ങൾ, HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബിൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്, കേന്ദ്ര സർക്കാരിൻ്റെ വിവിധ സാമൂഹിക സുരക്ഷ സ്‌കീമുകളിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

Tags