യുഎസ്ടി ഗ്ലോബല്‍ മാരത്തോണ്‍ പ്രൊമോ റണ്‍ ഇന്‍ഫോപാര്‍ക്കില്‍ നടത്തി
Aug 31, 2024, 19:30 IST
കൊച്ചി: കേരളത്തിലെ പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിന്‍റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന മാരത്തോണിന്‍റെ മുന്നോടിയായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രൊമോ റണ്‍ നടത്തി. ആയിരത്തോളം പേരാണ് രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണില്‍ പങ്കെടുത്തത്.
ഇന്‍ഫോപാര്‍ക്കിലെ സന്‍സ്ക്കാര സ്കൂള്‍ അങ്കണത്തില്‍ നിന്നും അഞ്ച് കി.മി നീളമുള്ള ആവര്‍ത്തന(ലൂപ്പ്) ട്രാക്കാണ് പ്രൊമോ മാരത്തോണിനായി ഒരുക്കിയത്. രാവിലെ ആറരയ്ക്ക് മാരത്തോണ്‍ ആരംഭിച്ചു.
ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ്, തൃക്കാക്കര അസി. പോലീസ് കമ്മീഷണല്‍ ബേബി പി വി, യുഎസ്ടി ഗ്ലോബല്‍ കൊച്ചി സെന്‍റര്‍ ഹെഡ് സുനില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.