തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

google news
death

പോത്തൻകോട്: പോത്തൻകോട് അതിഥി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പശ്ചിമ ബംഗാൾ സ്വദേശി നന്ദു ബിശ്വാസ് (59)ആണ് മരണപ്പെട്ടത്.

ഞായറാഴ്ച രാവിലെ കൂടെ താമസിക്കുന്നവർ വെള്ളം കോരാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോത്തൻകോട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീണുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം.

വർഷങ്ങളായി പോത്തൻകോട് പ്രദേശത്ത് താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു നന്ദു. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇയാളെ കാണാനില്ലെന്നുകാട്ടി സുഹൃത്തുക്കൾ പൊലിസിൽ പരാതി നൽകിയിരുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags