തിരുവനന്തപുരം ജില്ലയിൽ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഒരു മാസം പിന്നിടുന്നു

google news
തിരുവനന്തപുരം ജില്ലയിൽ വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ഒരു മാസം പിന്നിടുന്നു


തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവല്ക്കരണം നടത്തുന്നതിനുള്ള വികസിത് ഭാരത് സങ്കല്പ് യാത്ര തിരുവനന്തപുരം ജില്ലയിൽ ഒരു മാസം പിന്നിടുന്നു.വിവിധ കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ ചേർന്നു സംഘടിപ്പിക്കുന്ന വികസിത ഭാരതസങ്കല്പ യാത്ര ക്യാംപെയിനിൽ കേന്ദ്ര സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും അതിൽ റജിസ്റ്റർ ചെയ്യുവാനും അവസരമുണ്ട്. യാത്ര ഇന്നലെ നന്ദിയോട്, പെരിങ്ങാമല ഗ്രാമ പഞ്ചായത്തുകളിൽ എത്തി.

നന്ദിയോട് ബാങ്ക് ഓഫ് ബറോഡ ശാഖ നേതൃത്വം കൊടുത്ത പരിപാടി ബാങ്ക് മാനേജർ സുമേഷ് ഉദ്ഘാടനം ചെയ്തു.ഉച്ചയ്ക്ക് ശേഷം പെരിങ്ങാമല ബാങ്ക്  ഓഫ് ഇന്ത്യ ശാഖയിൽ നടന്ന ചടങ്ങ് ബാങ്ക് അസിസ്റ്റൻ്റ് മാനേജർ അഭിലാഷ്  ഉദ്ഘാടനം ചെയ്തു.കൃഷി വിജ്ഞാൻ കേന്ദ്രം അഗ്രികൾചറൽ എൻജിനീയർ ചിത്ര, ഫാക്ട് മാനേജർ സംഗീത, ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ നിർമൽ കുമാർ, സൗത്ത് ഡിവിഷൻ പോസ്റ്റൽ ഡവലപ്മെന്റ് ഓഫിസർ സജിത്ത് ശാന്തകുമാർ എന്നിവർ  വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെകുറിച്ചു വിശദീകരിച്ചു.

ചടങ്ങിൽ ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബ് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാംപും സംഘടിപ്പിച്ചു.

കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് സൂഷ്മ വളങ്ങൾ പ്രയോഗിക്കുന്നതിൻ്റെ പ്രായോഗിക പ്രദർശനവും നടത്തി. നാളെ വെള്ളി (29.12. 23 ) പാങ്ങോട് , കല്ലറ ഗ്രാമ പഞ്ചായത്തുകളിൽ വികസിത് ഭാരത് സങ്കല്പ് യാത്ര എത്തും.

Tags