ഇനികാര്യം നടക്കും... തിരുവനന്തപുരത്തിന്റെ ഹൃദയതാളമായി എൻഡിഎ തിരഞ്ഞെടുപ്പു ഗാനം അവതരിപ്പിച്ചു

google news
inikaryam nadakkum NDA election song as the heartbeat of Thiruvananthapuram

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം അവതരിപ്പിച്ചു. ഇനി കാര്യം നടക്കും എന്ന മുദ്രാവാക്യത്തിലൂന്നിയാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പെർഫോമൻസിന്റെ രാഷ്ട്രീയത്തിലൂടെ പുരോഗതിയുടെ പുത്തൻ പാതയിലേക്ക് തിരുവനന്തപുരത്തെ നയിക്കാനുള്ള പുതിയ നായകനായി രാജീവ് ചന്ദ്രശേഖറിനെ അവതരിപ്പിക്കുന്നതാണ് ഈ വരികൾ.

തിരുവനന്തപുരത്തിന്റെ ഹൃദയ താളമായി മാറുന്ന ഈ വരികൾ സന്തോഷ് വർമയുടേതാണ്. സംഗീതം നൽകി ആലപിച്ചത് അനിൽ ജോൺസൺ. രാഷ്ട്രീയ നേതാവ്, സന്നദ്ധപ്രവർത്തകൻ, സംരംഭകൻ, ടെക്നോളജി വിദഗ്ധൻ എന്നീ വിശേഷണങ്ങളിലൂന്നി പൊതുജനങ്ങളിലേക്ക് നേരിട്ട് സന്ദേശമെത്തിക്കുന്ന തരത്തിലാണ് ഈ തീം ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്. സംഗീതത്തിനൊപ്പം രാജീവിന്റെ തിരക്കിട്ട പ്രചാരണ പരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഗാനം ശ്രദ്ധയാകർഷിക്കുന്നുണ്ട്.