ലോക പരിസ്ഥിതി ദിനത്തിൽ ഇ-ക്രോപ്പ് വാണിജ്യവത്ക്കരണവുമായി സി.ടി.സി.ആർ.ഐ

fdh

തിരുവനന്തപുരം :കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ ശ്രീകാര്യത്ത് പ്രവ‍ർത്തിക്കുന്ന ഐസിഎആർ-കേന്ദ്ര കിഴങ്ങു വർ​ഗ വിള ​ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഇ-ക്രോപ്പ് സ്മാ‍ർട്ട് ഫാർമിം​ഗ് സാങ്കേതികവിദ്യ വാണിജ്യവൽകരിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി മുംബൈയിലെ എം/എസ് പ്രിസിഷൻ ഗ്രോയുമായി 17.70 ലക്ഷം രൂപയുടെ ടെക്നോളജി ലൈസൻസ് കരാറിൽ ഒപ്പുവച്ചു. 

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സി ടി സി ആർ ഐ യിൽ  നടന്ന ചടങ്ങിൽ ഡയറക്ടർ ജി. ബൈജുവാണ് കരാറിൽ ഒപ്പുവച്ചത്. കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന അ​ഗ്രി ഇന്നൊവേറ്റ് ഇന്ത്യ ലിമിറ്റഡിന്റെ (AgIN) സി ഇ ഒ പ്രവീൺ മാലിക്, മുംബൈയിലെ പ്രിസിഷൻ ഗ്രോ ഡയറക്ടർ ഭരത് പട്‌നി, സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവ് സന്തോഷ് മിത്ര എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രിൻസിപ്പൽ സയൻ്റിസ്റ്റ് എസ്. സുനിത,  പ്രിൻസിപ്പൽ സയൻ്റിസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ടെക്‌നോളജി മാനേജ്‌മെൻ്റ് യൂണിറ്റ് ഓഫീസറുമായ ഡോ.പി.എസ്. ശിവകുമാർ എന്നിവരും സംബന്ധിച്ചു.  

അടുത്തിടെ പേറ്റൻ്റ് ലഭിച്ച ഐ സി ഏർ ആറിന്റെ ആദ്യത്തെ IoT ഉപകരണമായ ഇ-ക്രോപ്പ് ഒരു ഇലക്ട്രോണിക് ക്രോപ്പ് സിമുലേറ്ററാണ്, അത് തത്സമയം വിളകളുടെ വളർച്ചയെ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമാക്കുന്നു. ഇത്  ദൈനംദിന സമയ ക്രമത്തിൽ വേണ്ട കാർഷിക ഉപദേശം നൽകുകയും ചെയ്യുന്നു. ഉപകരണത്തിന്റെ വാണിജ്യവൽക്കരണത്തിലൂടെ, വിളവ്, വരുമാനം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാതെ ജല ഉപഭോ​ഗം, പോഷകങ്ങൾ, കാർബൺ ഫൂട്ട്പ്രിന്റ് എന്നിവ കുറയ്ക്കാനാകും. ഇന്ത്യയിലെ കൂടുതൽ പ്രദേശങ്ങളിലും വിളകളിലും ഉപകരണം ലഭ്യമാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നുണ്ട്.

Tags