സി ടി സി ആ‍ർ ഐയുടെ "കിഴങ്ങുവിള വിത്തുഗ്രാമം" പരിപാടി വെങ്ങാനൂർ പഞ്ചായത്തിൽ സംഘടിപ്പിച്ചു

google news
ssss

തിരുവനന്തപുരം : ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം വെങ്ങാന്നൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന "കിഴങ്ങുവിള  വിത്തുഗ്രാമം" പദ്ധതിയു‌ടെ ഭാ​ഗമായി കർഷക പരിശീലനവും നടീൽ വസ്തുക്കളുടെ വിതരണവും മെയ് 15 ആം തിയതി വെണ്ണിയൂർ സി എസ് ഐ ച‍ർച്ച് ഹാളിൽ വെച്ചു നടന്നു.

സി ‌ടി സി ആർ ഐ യുടെ ആഭിമുഖ്യത്തിൽ വെങ്ങാനൂർ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സുംയുക്തമായി സംഘടിപ്പിച്ച പരിപാടി വെങ്ങാന്നൂർ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീ ആർ.എസ്. ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. പരിപാടിയുടെ അദ്ധ്യക്ഷനായ കോ ഓർഡിനേറ്റർ സി ടി സി ആർ ഐ  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കെ സുനിൽ കുമാർ വിത്ത് ഗ്രാമം പദ്ധതിയെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കുകയും വികേന്ദ്രീകൃത വിത്തുല്പാദകരായി സി ടി സി ആർ ഐയിൽ രജിസ്റ്റർ ചെയ്യാൻ നി‍ർദ്ദേശിക്കുകയും ചെയ്തു.
    
സി ടി സി ആർ ഐ യുടെ  "എൻ്റെ  ഗ്രാമം എൻ്റെ അഭിമാനം" പരിപാടിയുടെ ഭാഗമായാണ് വിത്തുഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തിനും ആവശ്യമായ മികച്ച കിഴങ്ങു വർഗ്ഗങ്ങളുടെ വിത്തുകൾ അതാതു ഗ്രാമങ്ങളിൽ തന്നെ ഉത്പാദിപ്പിക്കാനും മിച്ചം വരുന്നവ മറ്റു ആവശ്യക്കാർക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. പരിപാടിയിൽ അഞ്ചു വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 50 കർഷകർക്ക് പരിശീലനവും നൽകി. കിഴങ്ങുവിള മൂല്യവർദ്ധിത ഉത്പന്നങ്ങളെ കുറിച്ച് സി ടി സി ആർ  ഐയുടെ  സയന്റിസ്റ്റ് ഡോ. രഹ്ന എസ് എൻ ക്ലാസ് എടുത്തു. കൂടാതെ മികച്ച കിഴങ്ങു വർഗ്ഗങ്ങളുടെ വിത്തുകൾ ച‌‌ടങ്ങിൽ വിതരണം ചെയ്‌തു.
      
ശാസ്ത്രീയ രീതിയിൽ വിത്തുത്പാദിപ്പിക്കുന്ന കർഷകരെ "വികേന്ദ്രീകൃത വിത്തുല്പാദകരാ"യി അംഗീകരിച്ച് അവരിൽ നിന്ന് വിത്ത് സംഭരിക്കാനും സി ടി സി ആർ ഐ ലക്ഷ്യമിടുന്നു.  വെങ്ങാന്നൂർ കൃഷി ഓഫീസർ ശ്രീമതി ശ്രീജ എസ് സ്വാഗതവും സി ടി സി ആർ ഐ ഉദ്യോഹ​ഗസ്ഥൻ ഡോ സെന്തിൽ കുമാർ നന്ദിയും പറഞ്ഞു.  വെങ്ങാന്നൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി അജിത, ശ്രീമതി പ്രേമി എന്നിവർ ച‌ടങ്ങിൽ സംസാരിച്ചു.

Tags