'കാര്‍സ് 24’ ഷോറൂം തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

google news
dg

 തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഓട്ടോടെക് കമ്പനിയായ ‘കാര്‍സ് 24’ ൻ്റെ തിരുവനന്തപുരത്തെ  ആദ്യ സ്റ്റോര്‍  പരുത്തിക്കുഴിയിൽ  പ്രവര്‍ത്തനമാരംഭിച്ചു.  അവിട്ടം തിരുനാൾ ആദിത്യ വർമ്മ  സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. 

 ഗുണനിലവാരമുള്ള വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ്  തിരുവനന്തപുരത്ത്  പുതിയ ഹബ് സ്ഥാപിച്ചത്. സീറോ ഡൗൺ പേയ്‌മെൻ്റ്  പോലെയുള്ള ആകര്‍ഷകമായ വായ്പ്പ സംവിധാനങ്ങള്‍ കാര്‍സ് 24 ഉപഭോകതാക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. 

ആദ്യം കാര്‍  വാങ്ങുന്ന 100 പേർക്ക് 10,000 രൂപയുടെ പ്രത്യേക കിഴിവുകളും, വൈവിധ്യമാർന്ന ഫിനാൻസിംഗ് സംവിധാനങ്ങളും മികച്ച  എക്‌സ്‌ചേഞ്ച്  ഓഫറുകളും ലഭിക്കും. 2018-ൽ കൊച്ചിയിൽ ആരംഭിച്ച കാര്‍സ് 24  കേരളത്തിൽ ഇതിനോടകം തന്നെ  ശ്രദ്ധേയമായ വളർച്ച കൈവരിച്ചു.  കേരളത്തിലെ 16 നഗരങ്ങളില്‍ ഇപ്പോള്‍  കാര്‍സ് 24 ന്‍റെ സേവനം ലഭ്യമാണ്.

വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന നഗരമായത് കൊണ്ട് തന്നെ  യൂസ്ഡ് കാറുകള്‍ക്ക് മികച്ച വിപണിയാണ്  തിരുവനന്തപുരമെന്ന്  കാര്‍സ് 24 ന്‍റെ സഹ സ്ഥാപകനായ ഗജേന്ദ്ര  ജാന്‍ദിത് പറഞ്ഞു.

Tags