താമസക്കാർ ഉറങ്ങി കിടക്കവെ അഞ്ച്ഫോണുകളും പണവും കവർന്നു ; സംഭവം കണ്ണൂരിൽ
Mon, 9 May 2022

തലശേരി : വാടക വീട്ടിലെ താമസക്കാർ ഉറങ്ങി കിടക്കവെ വാതിൽ തള്ളി തുറന്ന് മോഷണം. അഞ്ച് മൊബെൽ ഫോണുകളും 15, 000 രൂപയും കവർന്ന് മോഷ്ടാവ് കടന്നു കളഞ്ഞു. നാരങ്ങാപ്പുറം മേലോട്ടുപുര ഓവർ ബ്രിഡ്ജിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുകയായിരുന്ന കണ്ണൂരിലെ ഫാലൂദഐസ് ക്രീം കമ്പനിയിലെ നാലു ജീവനക്കാർ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
രാവിലെ ഉണർന്ന താമസക്കാർ വാതിൽ തള്ളി തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബേഗിൽ സൂക്ഷിച്ച 15, 000 രൂപയും വില പിടിപ്പുള്ള അഞ്ച് മൊബെൽ ഫോണും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് താമസക്കാരനായ പാലക്കാട് ആലത്തൂർ സ്വദേശി ഗോകുലിൻ്റെ പരാതിയിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.