യുവാവ് ജലസംഭരണിയിൽ വീണു മരിച്ച തലശേരി സ്‌റ്റേഡിയം നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ സന്ദർശിച്ചു

thalasseri tank

തലശേരി: തലശേരി നഗരസഭയുടെ നിയന്ത്രണത്തിലുള്ള വി.ആർ കൃഷ്ണയ്യർ സ്മാരക സ്‌റ്റേഡിയം പവലിനിയിലെ മൂടിയില്ലാത്ത വാട്ടർ ടാങ്കിൽ വീണ് യുവാവ് മരിച്ച സംഭവം അന്വേഷിക്കാൻ തലശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങളും നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും  നഗരസഭാ സ്റ്റേഡിയം സന്ദർശിച്ചു. സംഭവത്തെ കുറിച്ചു റിപ്പോർട്ട് നൽകാൻ നഗരസഭാ ചെയർപേഴ്സൺ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 ഇന്നലെ കെ.പി.മോഹനൻ എം.എൽ.എ , കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത്കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. യുവാവ് മരിക്കാനിടയായ സാഹചര്യത്തെ കുറിച്ചു അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി അരവിന്ദാക്ഷൻ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ആവശ്യപെട്ടു.

പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സ്‌റ്റേഡിയം അലങ്കരിക്കാനെത്തിയ പാനൂർ നൂഞ്ഞമ്പ്രം പടിഞ്ഞാറെ കുങ്കച്ചിന്റെ വിട സജിൻ കുമാറാണ് (24) ഒരാൾ അടി ഉയരമുള്ള സ്റ്റേഡിയം പവലിയനിലെ മൂടിയില്ലാത്ത വാട്ടർ ടാങ്കിൽ വീണു മരിച്ചത്.

Tags