തലശ്ശേരി ബോംബ് സ്‌ഫോടനം : കേസിലെ പ്രതിയായ യുവാവിനെ പൊലിസ് ചോദ്യം ചെയ്യും

lotttt

തലശേരി: തലശേരി പഴയ ലോട്ടസ് ടാക്കീസിനു സമീപമുളള ഓടിട്ട വീട്ടിനുള്ളില്‍ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടുന്നതിനായി കോടതിയില്‍ തലശേരി പൊലിസ് ഹരജി നല്‍കും.

 സ്ഫോടനത്തില്‍ഗുരുതരമായി  പരുക്കേറ്റ തലശേരി നടമ്മല്‍ കോളനിയിലെ ജിതിന്‍  (25) ഇപ്പോള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്‌സയിലാണ്. കൈക്കും കാലിനും പരുക്കേറ്റ ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായാല്‍ ഉടന്‍ തന്നെ കസ്റ്റഡി അപേക്ഷ പൊലിസ് കോടതിയില്‍ സമര്‍പ്പിക്കും.

 മനുഷ്യ ജീവന് അപകട ഭീഷണിയുണ്ടാക്കും വിധം സ്ഫോടക വസ്തു ഉപയോഗിച്ച കുറ്റത്തിനാണ് കഴിഞ്ഞ ദിവസം ജിതിനെതിരെ കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ നഗരത്തിലെ ലോട്ടസ് തീയേറ്ററിനു സമീപത്തെ നടമ്മല്‍ വീട്ടിലായിരുന്നു സ്ഫോടനമുണ്ടായത്.

മുന്‍സി.പി. എം പ്രവര്‍ത്തകനായ ജിതിന്‍ താന്‍ വീട്ടില്‍ രണ്ടു സ്റ്റീല്‍ ബോംബുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

Share this story