തെളിനീർ ഒഴുകും നവ കേരളം : തളിപ്പറമ്പ് നഗരസഭ ജലയാത്രയും ജല നടത്തവും സംഘടിപ്പിച്ചു
taliparambamuncipality

ധർമ്മശാല : തളിപ്പറമ്പ് നഗരസഭ ജലയാത്രയും ജല നടത്തവും സംഘടിപ്പിച്ചു.ജലയാത്രയുടെ മുനിസിപ്പൽ തല ഉദ്ഘാടനം  ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ നബീസ ബീവിയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി  ഉദ്ഘാടനം ചെയ്തു.

തുടരെ കുപ്പം (ചാലത്തൂർ) പുഴയിൽ ബോട്ട് യാത്രയും കുപ്പം (ഒന്ന്, രണ്ട് ) വാർഡുകളിൽ ജലനടത്തവും നടത്തി. വാർഡ് കൗൺസിലർമാരുടെ നേതൃത്ത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ പുഴകളും ജല സ്രോതസ്സുകളും മാലിന്യ മുക്തമാക്കാൻ തീരുമാനിച്ചു.

taliparambamuncipality1

സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ പി.പി.മുഹമ്മദ് നിസാർ,  കദീജ കെ.പി.,കൗൺസിലർമാരായ ഒ.സുഭാഗ്യം, വൽസരാജൻ, കൊടിയിൽ സലീം, രമേശൻ, ഇ കുഞ്ഞിരാമൻ, ഗോപിനാഥ്,  . വി വിജയൻ.കെ.എം.മുഹമ്മദ് കുഞ്ഞി, സുരേഷ് പി.വി  ,, റഹ്മത്ത് ബീഗം, , വനജ ഡി., വാസന്തി  പി.വി.സജീറ എം..പി. ,|വത്സല, നഗരസഭാ സിക്രട്ടറി എം.എസ് ശ്രീരാഗ് ഓവർസിയർ പ്രജീഷ് JHI മാരായ ബിജോ പി ജോസഫ്, സൂരജ്, അർച്ചന ,ദീപ, തുടങ്ങിയവർ പങ്കെടുത്തു.കെ. എം ലത്തീഫ് സ്വാഗതവും HI എംഅബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.

Share this story