അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തളിപറമ്പ് താലുക്ക് സപ്ലൈ ഓഫിസർ വിജിലൻസ് അറസ്റ്റിൽ

kaikkooli

 തളിപ്പറമ്പ് : ഭീമമായ പിഴ ഒഴിവാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെയിൽ തളിപ്പറമ്പ് താലുക്ക് സപ്ളെ ഓഫിസർ  വിജിലൻസ് പിടിയിൽ .കാടാച്ചിറ ഒരികര സ്വദേശി പി.കെ അനിലിനെയാണ് വിജിലൻസ് കണ്ണൂർ ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത് അറസ്റ്റു ചെയ്തത്. പെരുവളത്ത് പറമ്പ് കുട്ടാവ് സ്വദേശിയോട് വരുമാനം മറച്ചുവെച്ചു കൊണ്ടു ബി.പി.എൽ കാർഡ് കൈവശം വെച്ചതിന് പിഴയിടാക്കിയത് കുറക്കാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് താലുക്ക് സപ്ളെ ഓഫിസർ കുടുങ്ങിയത്.

ഈ കാര്യം പറഞ്ഞു കൊണ്ടു നേരത്തെ പതിനായിരം രൂപ ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു വീണ്ടും ആവശ്യപ്പെട്ടതോടെയാണ് വിജിലൻസിനെ വിവരമറിയിച്ചത്. റെയ്ഡിൽ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന് പുറമെ ഇന്‍സ്‌പെക്ടര്‍ സുനില്‍, ശ്രീജിത്ത് കോച്ചേരി, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗിരീഷ്, നിജേഷ്, പ്രവീണ്‍, സീനിയര്‍ സി.പി.ഒമാരായ സുരേഷ്‌കുമാര്‍, ഹൈറേഷ്, വിജില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. 2024 ഏപ്രിലില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് പി.കെ.അനില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായത്.

Tags