വിദ്യാർത്ഥികളിൽ പുത്തൻ ചിന്തകളുണർത്തി കലാജാഥയ്ക്ക് സമാപനം

google news
poi8u765ews

 
തളിപ്പറമ്പ് : വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സംഗീത ശില്പവും ശാസ്ത്ര പരീക്ഷണങ്ങളുമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാജാഥ സമാപിച്ചു. തളിപ്പറമ്പ് നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി  മണ്ഡലത്തിലെ ഹൈസ്കൂളുകളിലെയും ഹയർ സെക്കൻഡറി സ്കൂളുകളിലെയും കുട്ടികളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ്  വിവിധ പരിപാടികൾ അവതരിപ്പിച്ചത്. 

ശാസ്ത്രമാണ് സത്യം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വർദ്ധിച്ചുവരുന്ന അനാചാരങ്ങളുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് ശാസ്ത്ര പരീക്ഷണങ്ങളിലൂടെ കുരുന്നുകൾ ചെയ്തത്. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ദുരന്തം വരച്ചുകാട്ടി കുട്ടികൾ അവതരിപ്പിച്ച സംഗീത ശില്പം ഏറെ ശ്രദ്ധനേടി.ജനുവരി 17 മുതൽ 20 വരെ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ ആണ് പരിപാടി അവതരിപ്പിച്ചത്. പരിപാടികൾക്ക് സമഗ്ര വിദ്യാഭ്യാസ പദ്ധതി കൺവീനർ  കെ സി ഹരികൃഷ്ണൻ  മാഷ് ,ഡോക്ടർ കെ പി രാജേഷ്  (ഡയറ്റ് സീനിയർ ലക്ചറർ)  , എസ് പി രമേശൻ മാസ്റ്റർ,മുരളീധരൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

bcvv

ചട്ടുകപ്പാറ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ  അവതരിപ്പിക്കുന്ന പരീക്ഷണങ്ങളും മണ്ഡലത്തിലെ  വിവിധ വിദ്യാലയങ്ങളിലെയും  കോളേജിലെയും കുട്ടികൾ അവതരിപ്പിച്ച സംഗീത ശിൽപവും പരിപാടിയുടെ ഭാഗമായി അരങ്ങേറി. മലപ്പട്ടം ഹയർ സെക്കണ്ടറി സ്കൂൾ,മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പിൽ ഹയർ സെക്കണ്ടറി സ്കൂൾ പറശ്ശിനിക്കടവ്, മോറാഴ, മൂത്തേടത്ത്, സീതി സാഹിബ്, സർ സയ്ദ് ഹയർ സെക്കണ്ടറി  ടാഗോർ വിദ്യാനികേതൻ പരിയാരം, കുറ്റ്യേരി, പാച്ചേനി, ചെറിയൂർ, തടിക്കടവ് പെരുമ്പടവ്, ചപ്പാരപ്പടവ്, കാലിക്കടവ്, കുറുമാത്തൂർ എന്നീ സ്കൂളുകളിലും പരിപാടികൾ അവതരിപ്പിച്ചു. തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി നടപ്പിലാക്കുന്നത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി പി പി റെജി,കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ അബ്ദുൽ മജീദ്, മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി രമണി കെ പി, ആന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ, തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ ശ്രീ കല്ലിങ്കീൽ പദ്മനാഭൻ, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ടി ഷീബ, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വി എം സീന എന്നിവർ സംസാരിച്ചു.

Tags