തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ ഏഴു ദിവസം സമരം : ആർ ചന്ദ്രശേഖരൻ

google news
rewqasdf

കൽപ്പറ്റ: കേരളത്തിലെ തൊഴിൽ മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് 7 തൊഴിൽ മേഖലകളിലെ തൊഴിലാളികളെ അണി നിരത്തിക്കൊണ്ട് ഐഎൻടിസിയുടെ നേതൃത്വത്തിൽ ഏഴുദിവസം സെക്രട്ടറിയേറ്റിനു മുൻപിൽ സമരം നടത്തണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ.നിർമ്മാണമേഖല,തൊഴിലുറപ്പ് മേഖല,പൊതുമേഖല,പ്ലാന്റേഷൻ,മോട്ടോർ,ലോഡിങ്,പരമ്പരാഗത മേഖലകളെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ഓരോ മേഖലയിലെയും വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ആ മേഖലയിലെ തൊഴിലാളികളെ അണിനിരത്തി കൊണ്ടാണ് ഓരോ ദിവസവും സെക്രട്ടറിയേറ്റിനു മുന്നിൽ  സമരം സംഘടിപ്പിക്കുന്നത്. വന്യമൃഗശല്യത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനും തൊഴിലിടങ്ങളിൽ ഭീതിയില്ലാതെ തൊഴിൽ ചെയ്യാനുള്ള  സാഹചര്യമൊരുക്കാനും ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു..

മെയ് നാലിന് സെക്രട്ടറിയേറ്റിനു മുൻപിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഉപരോധ സമരം വിജയിപ്പിക്കാൻ തൊഴിലാളികൾ രംഗത്തിറങ്ങണമെന്നും കേരള ഐഎൻടിയുസി 25000 തൊഴിലാളികളെ സമരത്തിൽ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൽപ്പറ്റയിൽ നടന്ന ഐഎൻടിയുസി സമ്പൂർണ്ണ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർ ചന്ദ്രശേഖരൻ.വന്യമൃഗ ശല്യത്തിനു ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും  ആരോഗ്യ രംഗത്തെ അനാസ്ഥ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുംഫെബ്രുവരി പതിനഞ്ചിഞ്ചിന് കൽപ്പറ്റ കളക്ടറേറ്റ്,മാനന്തവാടി ആർഡിഒ ഓഫീസ് ബത്തേരി മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് മൂന്ന് താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കും.

ജനുവരി 25 ന് ലോഡിങ് മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ചുമട്ട് തൊഴിലാളികളുടെ  നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. എം പി പത്മനാഭൻ,ബി സുരേഷ് ബാബു,,ടി എ റെജി, സി പി വർഗീസ്,സി ജയപ്രസാദ്, പിഎൻ ശിവൻ,മോഹൻദാസ് കോട്ടക്കൊല്ലി,ജോർജ് പടക്കൂട്ടിൽ, ഉമ്മർ കുണ്ടാട്ടിൽ,കെ എം വർഗീസ്,ഗിരീഷ് കൽപ്പറ്റ, നജീബ് പിണങ്ങോട് ശ്രീനിവാസൻ തൊവരിമല, ഒ ഭാസ്കരൻ,ജിനി തോമസ് കെ അജിത,,താരിഖ് കടവൻ, അരുൺ ദേവ്,കെ കെ രാജേന്ദ്രൻ, ഹർഷൽ കോണാടൻ തുടങ്ങിയവർ സംസാരിച്ചു.

Tags