പഴയങ്ങാടിയില്‍ മോഷ്ടിച്ച ബൈക്കുമായി ഹോട്ടല്‍ ജീവനക്കാരന്‍ പൊലിസ് വാഹനപരിശോധനയില്‍ കുടുങ്ങി

fdwg

 പഴയങ്ങാടി: നിരവധി വാഹനമോഷണക്കേസിലെ  പ്രതി വാഹനപരിശോധനയ്ക്കിടെ മോഷ്ടിച്ച ബൈക്കുമായി പഴയങ്ങാടി പൊലിസിന്റെ  പിടിയില്‍. പഴയങ്ങാടിയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്തുവരുന്ന മലപ്പുറം എടവണ്ണ സ്വദേശി താനിയോടന്‍ ഹൗസില്‍ ടി.റിന്‍ഷാദിനെയാ(23)ണ് പഴയങ്ങാടി എസ്. ഐ രാജേന്ദ്രന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍  രജീഷ്, സിവില്‍ പൊലിസ് ഓഫീസര്‍ ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 

കഴിഞ്ഞ ദിവസം രാത്രി എരിപുരത്ത് വെച്ചു വാഹനപരിശോധനയ്ക്കിടെ  പൊലിസ് കൈകാണിച്ചിട്ടും  ഓടിച്ചു പോകാന്‍ കെ. എല്‍ 39 കെ. 9756- നമ്പര്‍ ബൈക്കിനെ പിന്‍തുടര്‍ന്ന് പിടികൂടി രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ബൈക്ക് പരിശോധിച്ച പൊലിസിന് നമ്പര്‍ വ്യാജമാണെന്ന് ബോധ്യമായത്. തുടര്‍ന്ന് ബൈക്കും യുവാവിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു.

 വിശദമായ പരിശോധനയിലാണ് മോഷ്ടിച്ച ബൈക്കാണെന്ന് പൊലിസ് കണ്ടെത്തിയത്. യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് 2020 ജനുവരി പുലര്‍ച്ചെ  എര്‍ണാകുളം കളമശേരി പൊലിസ്‌സ്‌റ്റേഷന്‍ പരിധിയില്‍ ചങ്ങമ്പുഴ നഗറിലെ മിര്‍സാന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കെ. എല്‍ 07-സി.ബി 9571- നമ്പര്‍ ബൈക്ക് പ്രതി മോഷ്ടിച്ചു രക്ഷപ്പെട്ടതായി വ്യക്തമായത്.

Share this story