ഇറിഗേഷൻ, പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ സ്പെഷ്യൽ ഡ്രൈവ്

പഴശ്ശി ഇറിഗേഷൻ പദ്ധതി, പൊതുമരാമത്ത് (നിരത്ത് വിഭാഗം) വകുപ്പ് എന്നിവയുടെ അധീനതയിലുള്ള ഭൂമികളിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് നടത്തും. ജില്ലയിലെ സർക്കാർ പുറമ്പോക്കിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ അവലോകനം നടത്താൻ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറാണ് ഈ നിർദ്ദേശം നൽകിയത്.
കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിന് ആവശ്യമെങ്കിൽ റവന്യൂ വകുപ്പിന്റെയും പൊലീസിന്റെയും സേവനം ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ ഗവ. പ്ലീഡർ കെ അജിത്ത് കുമാർ, എൽ ആർ ഡെപ്യൂട്ടി കലക്ടർ പി ഷാജു, പഴശ്ശി ഇറിഗേഷൻ പ്രൊജക്ട് എക്സിക്യൂട്ടിവ് എഞ്ചിനീയർ, പൊതുമരാമത്ത് (നിരത്ത് വിഭാഗം) വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയർ, കണ്ണൂർ കെ എസ് ടി പി ഭൂരേഖ തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.