മാലിന്യ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ugfdcxc

കൊല്ലം : ശുചിത്വ-മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് ജനകീയആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുമ്പൂര്‍മൂഴി മോഡല്‍ കമ്പോസ്റ്റിംഗ് യൂണിറ്റ് ഏറ്റെടുത്തു. ഇടനാട് എല്‍.പി സ്‌കൂളില്‍ സ്ഥാപിച്ച യൂണിറ്റിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന്‍ പിള്ള നിര്‍വഹിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ദസ്തക്കീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story